ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ഇന്ത്യക്കാർക്ക് എല്ലാം ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എല്ലാ ഇന്ത്യക്കാർക്കും എന്റെ ദീപാവലി ആശംസകൾ. ഈ ദീപാവലി ദിനത്തിൽ, നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ ഭദ്രമായി സൂക്ഷിക്കുന്ന സൈനികർക്കായി ഓരോ ദീപം കൊളുത്താൻ ഞാൻ നിങ്ങളോടഭ്യർത്ഥിക്കുന്നു. കൃതജ്ഞത എന്നതിന്റെ അർത്ഥം വാക്കുകളിൽ മാത്രം ഒതുങ്ങുന്നതല്ല. അതിന് പ്രവർത്തി ആവശ്യമാണ്. നിർഭയം രാജ്യാതിർത്തിയിൽ നിൽക്കുന്ന സൈനികന്റെ കുടുംബത്തോടും നമ്മൾ ആഴത്തിൽ കടപ്പെട്ടിരിക്കുന്നു.”-നരേന്ദ്രമോദി പറഞ്ഞു.
ട്വിറ്ററിലൂടെ, തന്റെ വീഡിയോ സന്ദേശത്തിലും പ്രധാനമന്ത്രി ദീപാവലി ആശംസകൾ അറിയിച്ചു.കോവിഡ് മഹാമാരിക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരോടും പോലീസ് ഉദ്യോഗസ്ഥരോടും തന്റെ കൃതജ്ഞത അറിയിക്കാനും പ്രധാനമന്ത്രി മറന്നില്ല.
Discussion about this post