കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന് എംഎല്‍എയ്ക്കെതിരെ 61 കേസുകളില്‍ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയില 53 കേസുകളിലും, കാസര്‍ഗോഡെ എട്ടു കേസുകളിലുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നവംബര്‍ 16ന് അന്വേഷസംഘം ഖമറുദീന്റെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. ഒളിവില്‍ പോയ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തങ്ങള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുമെന്നാണ് സൂചന.
പ്രതികള്‍ക്കെതിരെ രണ്ടു കേസുകള്‍ കൂടി പൊലീസ് റജിസ്റ്റര്‍ ചെയ്തു. 2015-ല്‍ നിക്ഷേപിച്ച 401 ഗ്രാം സ്വര്‍ണം തിരികെ ലഭിച്ചില്ലെന്ന് നീലേശ്വരം സ്വദേശിനിയും, 2016-ല്‍ നിക്ഷേപിച്ച ആറുലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന് തൃക്കരിപ്പൂര്‍ സ്വദേശിനിയുമാണ് പരാതി നല്‍കിയത്.
16 വര്‍ഷം കൊണ്ട് കോടിക്കണക്കിന് രൂപയാണ് ജ്വല്ലറിയിലേക്ക് നിക്ഷേപമായി എത്തിയത്.
നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബംഗളൂരുവില്‍ പ്രതികള്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും, അതില്‍ ഒരുഭാഗം പിന്നീട് മറിച്ചു വിറ്റെന്നും ആക്ഷേപമുണ്ട്. ഖമറുദ്ദീനെ ഒന്നാം പ്രതിയാക്കിയും പൂക്കോയ തങ്ങളെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post