കാശ്മീർ: മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്ക് കനത്ത പ്രഹരം. കാശ്മീരിൽ, പാർട്ടിയിലെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളായ മുസാഫർ ഹുസൈൻ ബൈഗ് പാർട്ടി വിട്ടുവെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് ഹുസൈൻ പാർട്ടി വിട്ടത്. ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിതരണത്തിൽ മുസാഫർ ഹുസൈനും പാർട്ടിയിലെ മറ്റ് നേതാക്കളും തമ്മിൽ തർക്കം നടന്നിരുന്നു. ഇതിൽ ഉണ്ടായ അഭിപ്രായ വ്യത്യാസം മൂലമാണ് മുസാഫർ ഹുസൈൻ പാർട്ടി വിട്ടതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. ഹുസൈനെ തീരുമാനം മെഹബൂബ മുഫ്തിയെ അറിയിച്ചിരുന്നു എന്നാണ് അണിയറയിലെ സംസാരം.
കശ്മീരിലെ ശക്തമായ പാർട്ടികളിൽ ഒന്നായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപന കാലഘട്ടം 1998 ആണ്. അന്നു മുതൽക്കേ കൂടെയുള്ള മുസ്തഫ ഹുസൈൻ പാർട്ടികൾ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളാണ്. അതുകൊണ്ടുതന്നെ മുഫ്തിക്ക് ഇത് വളരെ വലിയ തിരിച്ചടിയുമാണെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉത്തര കാശ്മീരിലെ സീറ്റ് വിതരണവുമായി ബന്ധപ്പെട്ട തർക്കം, ഗുപ്‍കർ സഖ്യം രൂപീകരിച്ചത് മുതൽ രൂക്ഷമായിരിക്കുകയാണ്. വീണ്ടുവിചാരമില്ലാതെ രൂപീകരിച്ച മഹാസഖ്യം മൂലം പല പ്രാദേശിക നേതാക്കന്മാർക്കും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.
Discussion about this post