ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനികാന്ത് ബി.ജെ.പിയിലേക്കെന്ന് സൂചന. ശനിയാഴ്ച ചെന്നൈയില്‍ വച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വേല് യാത്ര അവസാനിക്കുന്ന ഡിസംബര്‍ 6 ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ രജനികാന്തിന്റെ ബി.ജെ.പി പ്രവേശനം സാധ്യമാക്കാനാണ് ശ്രമം.
ഡിസംബര്‍ ആറിന് അവസാനിക്കുന്ന രീതിയില്‍ സംഘടിപ്പിച്ചിരുന്ന വേല് യാത്രയുടെ സമാപനത്തില്‍ രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം നടത്താനായിരുന്നു ശ്രമം. തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകളായിട്ടാണ് ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തുന്നത്. ഈ ഘട്ടത്തിലാകും അമിത് ഷാ രജനികാന്ത് കൂടിക്കാഴ്ച.
Discussion about this post