കൊച്ചി: ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി. യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കാളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദേശ ഇടപാടുകളുടെ രേഖകള്‍ കൈമാറണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിലീവേഴ്സ് ചര്‍ച്ചിന്റെ ആസ്ഥാനത്തും സ്ഥാപനങ്ങളിലും നേരത്തെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. അമേരിക്കയിലുള്ള അദ്ദേഹം ചോദ്യം ചെയ്യലിന് എത്താന്‍ ഇടയില്ല. മറ്റു ഉദ്യോഗസ്ഥര്‍ രേഖകളുമായി ഹാജരാകാനുള്ള സാധ്യതയുമുണ്ട്. 6,000 കോടിയുടെ തട്ടിപ്പാണ് ബിലീവേഴ്സ് ചര്‍ച്ചിലെ പരിശോധനയില്‍ കണ്ടെത്തിയത്. 17 കോടിയുടെ കള്ളപ്പണവും കണ്ടെടുത്തു. ഈ സാഹചര്യത്തിലാണ് നോട്ടീസ് നല്‍കുന്നത്. നേരിട്ട് ഹാജരായില്ലെങ്കില്‍ അടുത്ത നടപടികളിലേക്ക് ആദായനികുതി വകുപ്പ് കടക്കും.
Discussion about this post