തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിർണ്ണായക നീക്കവുമായി ബിജെപി. കിഫ്ബി- സിഎജി വിവാദത്തിൽ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഇത് നേരിട്ട് ഗവർണ്ണറെ ബോദ്ധ്യപ്പെടുത്തുമെന്നും അതിനായി ഗവർണ്ണറെ ഉടൻ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഫ് ബിയില്‍ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നും സുരേന്ദ്രന് പറഞ്ഞു. ധനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമെന്ന് തെളിഞ്ഞതായും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണ് തോമസ് ഐസക്ക് നടത്തിയത്. മന്ത്രി രാജിവെയ്ക്കണമെന്നും ഇല്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് രാജിവെപ്പിക്കണമെന്നും കെ. സുരേന്ദ്രന് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ വഴി നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കേണ്ട സിഎജി റിപ്പോര്‍ട്ട് സ്വന്തം അഴിമതി മറച്ചുവെയ്ക്കാനും രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടിയും മന്ത്രി ചോര്‍ത്തുകയായിരുന്നു. കരട് റിപ്പോര്‍ട്ടാണ് ചോര്‍ന്നതെന്നാണ് നാല് ദിവസങ്ങളായി മന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇതല്ലെന്ന് സമ്മതിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിക്കും ഐസക്കിനും വേണ്ടി സ്വപ്ന സുരേഷിനെ 15 പേര് ജയിലിലെത്തി കണ്ടെന്നും ഇതിന് കസ്റ്റംസിന്റെ അനുമതി ഇല്ലായിരുന്നെന്നും സുരേന്ദ്രൻ ആരോപിച്ചു.
Discussion about this post