അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനെ അഭിനന്ദിക്കാൻ ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബൈഡൻ. ആഗോള സാമ്പത്തിക പരിഷ്കാരങ്ങളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഇന്ത്യയോടൊപ്പം പ്രവർത്തിക്കാൻ ബൈഡൻ താത്പര്യം അറിയിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങളെ അധികരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കൊവിഡ് പ്രതിരോധം, സമഗ്ര ആരോഗ്യ വികസനം, കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക പുനരുദ്ധാരണം, ജനാധിപത്യ ശാക്തീകരണം, സുതാര്യമായ ഇൻഡോ പസഫിക് ബന്ധം എന്നിവയിൽ നരേന്ദ്ര മോദിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ബൈഡൻ താത്പര്യപ്പെടുന്നതായും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Spoke to US President-elect @JoeBiden on phone to congratulate him. We reiterated our firm commitment to the Indo-US strategic partnership and discussed our shared priorities and concerns – Covid-19 pandemic, climate change, and cooperation in the Indo-Pacific Region.
— Narendra Modi (@narendramodi) November 17, 2020
നേരത്തെ, തെരഞ്ഞെടുപ്പ് വിജയത്തിൽ ബൈഡനെയും കമലാ ഹാരിസിനെയും ഫോണിൽ അഭിനന്ദനം അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യ- അമേരിക്ക നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും കൊവിഡ് പ്രതിരോധം ഊർജ്ജിതമാക്കുന്നതിനെ കുറിച്ചും ഇൻഡോ- പസഫിക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും പരസ്പരം ആശയങ്ങൾ കൈമാറിയതായും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
കമലാ ഹാരിസിനെ പ്രത്യേകം അഭിനന്ദിച്ചതായും അവരുടെ വിജയം ഇന്ത്യൻ- അമേരിക്കൻ സമൂഹത്തിന് വലിയ പ്രചോദനമാണെന്നും പറഞ്ഞ നരേന്ദ്ര മോദി, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ മികച്ച ഊർജ്ജമായി പ്രവർത്തിക്കാൻ കമലാ ഹാരിസിന് സാധിക്കുമെന്നും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Discussion about this post