ഭോപ്പാല്‍: കന്നുകാലികളുടെ സംരക്ഷണത്തിനും വികസനത്തിനുമായി പ്രത്യേക കൗ കാബിനറ്റ് രൂപീകരിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്.
മൃഗസംരക്ഷണം, വനം, ഗ്രാമീണ വികസനം, കാര്‍ഷികം തുടങ്ങിയ വകുപ്പുകള്‍ കൗ കാബിനറ്റിന്റെ ഭാഗമാകും. ഇതിന്റെ ആദ്യ യോഗം നവംബര്‍ 22-ന് നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അഗര്‍ മാള്‍വയിലെ ഗോപാഷ്ടമി ഗോ സംരക്ഷണ കേന്ദ്രത്തിലാണ് ആദ്യ യോഗം നടക്കുക. കൗ കാബിനറ്റിന്റെ കൂടുതല്‍ വിവരങ്ങളും അധികാരങ്ങളും വരും ദിവസങ്ങളില്‍ അറിവാകും.
Discussion about this post