മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഇഖ്ബാല്‍ മിര്‍ച്ചിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കെട്ടിടങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കണ്ടുകെട്ടി. മുംബൈയിലെ വര്‍ളി പ്രദേശത്തെ റബിയ മാന്ഷന്, മറിയം ലോഡ്ജ്, സീ വ്യൂ എന്നീ കെട്ടിടങ്ങളാണ് കണ്ടുകെട്ടിയത്. ഈ സ്വത്തുക്കളെല്ലാം ചേര്‍ന്ന് 500 കോടിയുടെ മൂല്യമുള്ളതാണ് ഇഡി പറയുന്നു.
കള്ളക്കടത്ത്, മയക്കുമരുന്ന് കച്ചവടത്തിനെതിരായ കേന്ദ്ര നിയമങ്ങള്‍ പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. ഇതോടെ ഈ സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ കൈമാറ്റങ്ങളും ഇടപാടുകളും അസാധുവായതായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള അന്വേഷണത്തില്‍ ഈ സ്വത്തുക്കളുടെ മൂല്യം ഏകദേശം 500 കോടി രൂപയാണെന്ന് കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി.
Discussion about this post