ഹൈദരാബാദ്: ഖുശ്ബുവിനു പിന്നാലെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേരാനൊരുങ്ങി ലേഡി ആക്ഷന്‍ ഹീറോ വിജയശാന്തിയും. കഴിഞ്ഞ ദിവസം തെലുങ്കാനയിലെ മുതിര്‍ന്ന നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്ര മന്ത്രിയുമായ സാര്‍വേ സത്യനാരായണ പാര്‍ട്ടി വിട്ടിരുന്നു.
അടുത്ത ദിവസം തന്നെ വിജയശാന്തി ഡല്‍ഹിയിലെത്തി അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ ബിജെപിയില്‍ അംഗമാകുമെന്നാണ് സൂചന. ഇവര്‍ കുറച്ചുനാളുകളായി പാര്‍ട്ടിയില്‍ നിന്നും അകലം പാലിച്ചുവരികയായിരുന്നു. തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നതായി പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
Discussion about this post