ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെ പ്രതികളാക്കി ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി അംഗീകരിച്ചു. ഇരുവർക്കെതിരെയും യു.എ.പി.എ പ്രകാരം നടപടികൾ സ്വീകരിക്കാനുള്ള മതിയായ വിവരങ്ങളുണ്ടെന്ന് കുറ്റപത്രം പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് ഡൽഹി കലാപക്കേസിന്റെ ഗൂഢാലോചനയിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം ഡൽഹി പോലീസ് സമർപ്പിച്ചത്. ഇരുവരെയും നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. വടക്കു കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് 750-ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കലാപത്തിൽ 53 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 250-ലേറെ കുറ്റപത്രങ്ങൾ സമർപ്പിക്കുകയും 1,153 പേരെ പ്രതിചേർക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post