സ്‌കൂള്‍ കോഴയുമായി ബന്ധപ്പെട്ട പരാതിയില്‍ കെ.എം. ഷാജി എം.എല്‍.എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. രേഖകളില്‍ വ്യക്തത തേടിയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. കഴിഞ്ഞ ദിവസം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴി ഷാജി രേഖകള്‍ സമര്‍പ്പിച്ചിരുന്നു.
വീട് നിര്‍മാണത്തിന് ചെലവഴിച്ച പണം, ഭൂമിയിടപാട്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണം തുടങ്ങിയവയുടെ വിവരം നല്‍കാന്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് കഴിഞ്ഞ ദിവസം കൈമാറിയത്.
എന്നാല്‍, നേരത്തെ നല്‍കിയ കണക്കുകളുടെ അനുബന്ധ വിവരങ്ങള്‍ മാത്രമാണെന്നും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ടെന്നുമാണ് ഇ.ഡി നിലപാട്. നേരത്തേ രണ്ട് തവണയായി 25 മണിക്കൂറിലേറെ സമയം ഷാജിയെ ഇ.ഡി ചോദ്യംചെയ്തിരുന്നു.
Discussion about this post