തിരുവനന്തപുരം: കേരള പോലീസ് നിയമ ഭേദഗതി പിന്‍വലിച്ചു കൊണ്ടുള്ള റിപ്പീലിംഗ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. അഭിപ്രായ സ്വാതന്ത്ര്യം തടയുമെന്ന കടുത്ത വിമര്‍ശനം ഉയര്‍ന്ന കേരള പോലീസ് നിയമ ഭേദഗതി 118 എ വകുപ്പ് റദ്ദായി.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായശേഷം ഇതു റദ്ദാക്കുന്നതിനായി ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പീലിംഗ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പോലീസ് നിയമ ഭേദഗതിക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായത്.
പോലീസ് നിയമ ഭേദഗതി ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത പൊതു സമൂഹത്തിലും ഇടതുമുന്നണിയിലും ചര്‍ച്ചയായ സാഹചര്യത്തിലാണ് പിന്‍വലിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post