അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ റെക്കോര്‍ഡ് തുകയുടെ കരാറില്‍ ഒപ്പിട്ട് നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. സിവില്‍ കോണ്‍ട്രാക്ടില്‍ രാജ്യത്തെ ഏറ്റവും വലിയ തുകക്കാണ് വ്യാഴാഴ്ച കരാറിലൊപ്പിട്ടത്. 24000 കോടി രൂപയുടെ കരാറാണ് ലാര്‍സന്‍ ആന്‍ഡ് ടബ്രോ(എല്‍ ആന്‍ഡ് ടി) കമ്പനിയുമായി കോര്‍പ്പറേഷന്‍ ഒപ്പിട്ടത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികളെ വിന്യസിച്ചതായി എല്‍&ടി അറിയിച്ചു. ഗുജറാത്തിലെ 325 കിലോമീറ്ററോളം നിര്‍മാണചുമതല കൂടി എന്‍എച്ച്എസ്ആര്‍സി എല്‍&ടിയ്ക്ക് നല്‍കി. മഹാരാഷ്ട്രയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭൂമി ലഭിക്കുന്നതിനായി കാത്തു നില്‍ക്കാതെ ഗുജറാത്തിലെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചതായി ടൈംസ് ഓഫ് ഇന്ത്യ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ത്വരിതപ്പെടുത്തല്‍ ആവശ്യമുള്ള സന്ദര്‍ഭത്തിലാണ് അടിസ്ഥാനസൗകര്യനിര്‍മാണത്തിനുള്ള ബൃഹദ്പദ്ധതി കമ്പനിയ്ക്ക് ലഭിച്ചതെന്ന് ഇന്ത്യയിലെ ജപ്പാനീസ് സ്ഥാനപതി സതോഷി സുസുകി പറഞ്ഞു. ജപ്പാനീസ് സാങ്കേതികവിദ്യയുടെ കൈമാറ്റം മാത്രമല്ല നഗരവികസനവും ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം ഏഴോളം പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് റെയില്‍വെ ബോര്‍ഡ് സിഇഒയും ചെയര്‍മാനുമായ വി.കെ. യാദവ് അറിയിച്ചു.
Discussion about this post