ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം നടത്തിയ വെടിവെയ്പ്പിൽ രണ്ടു ജവാന്മാർ വീരമൃത്യു വരിച്ചു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുള്ള സുന്ദർബാനിയിലാണ് വെടിവെപ്പുണ്ടായത്. പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ച് ഉചിതമായ മറുപടി നൽകിയതായും സൈനികവൃത്തങ്ങൾ അറിയിച്ചു.
പാക് സൈന്യം നടത്തിയ വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ നായിക് പ്രേം ബഹദൂർ ഖത്രി, റൈഫിൾമാൻ സുഖ്ബീർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്മീരിലെ പൂഞ്ചിലും കഴിഞ്ഞദിവസം പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ഈ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും ഒരു പ്രദേശവാസിക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Discussion about this post