ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പിഡിപി യുവ നേതാവ് വഹീദ് ഉര് റഹ്മാന് പരയെ റിമാന്‍ഡ് ചെയ്തു. ജമ്മുവിലെ എന്‍ഐഎ കോടതി 15 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് വഹീദിനെ എന്‍ഐഎ ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഡല്‍ഹിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുകയും ജമ്മുവിലെ കോടതിയില്‍ ഇയാളെ ഹാജരാക്കാനുളള ട്രാന്‍സിറ്റ് റിമാന്‍ഡ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡല്‍ഹി കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വഹീദിനെ ഇന്ന് ജമ്മുവിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുകയുണ്ടായത്.
കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നിന്നും അറസ്റ്റിലായ ഹിസ്ബുള്‍ ഭീകരന് ഇര്ഫാന് ഷാഫി മിറുമായി വാഹിദിന് അടുത്ത ബന്ധമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇര്ഫാന് ഷാഫി മിറിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വഹീദുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചനകള്‍ എന്‍ഐഎ സംഘത്തിന് ലഭിച്ചത്.
Discussion about this post