ന്യൂഡൽഹി: രാഷ്ട്രപതി ഭവന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ഫസ്റ്റ് ഗൂർഖാ റൈഫിൾസിലെ അഞ്ചാം ബറ്റാലിയൻ ശനിയാഴ്ച അധികാരം കൈമാറി. സിഖ് റെജിമെന്റിന്റെ ആറാം ബറ്റാലിയനാണ് രാഷ്ട്രപതി ഭവന്റെ സുരക്ഷാ ചുമതല കൈമാറിയത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചടങ്ങിന് സാക്ഷിയായി. ഗൂർഖാ റൈഫിൾസ് ‘സെറിമോണിയൽ ആർമി ഗാർഡ് ബറ്റാലിയാ’നായുള്ള മൂന്നര വർഷത്തെ സേവനം പൂർത്തിയാക്കിയതിനു ശേഷമാണ് സിഖ് റെജിമെന്റിനു അധികാരം കൈമാറിയത്. റൊട്ടേഷൻ അടിസ്ഥാനത്തിൽ സൈന്യത്തിലെ വിവിധ ഇൻഫന്ററി യൂണിറ്റുകളാണ് രാഷ്ട്രപതി ഭവന്റെ സുരക്ഷാ ചുമതല വഹിക്കുക.
Discussion about this post