ചെങ്ങന്നൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എല്‍.ഡി.എഫിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പോലും ലജ്ജിക്കുന്നുവെന്നും കെ. സുരേന്ദ്രന് പറഞ്ഞു. ചെങ്ങന്നൂരില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തവണ യു.ഡി.എഫ്. നേരിട്ട അതേ നാണക്കേടിലാണ് ഇത്തവണ എല്‍.ഡി.എഫ്. സരിത- സോളാര്‍ എന്നത് ഇക്കുറി സ്വപ്ന-കള്ളക്കടത്ത് എന്നായി മാറിയെന്നു മാത്രം എന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Discussion about this post