ശ്രീനഗര്‍ : ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്. അതിര്‍ത്തിയിലെ പൂഞ്ച് മേഖലയിലെ പാകിസ്താന്‍ വെടിവെപ്പില്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രിയാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈനികര്‍ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും വെടിവെപ്പ് ഇന്നു രാവിലെ വരെ തുടര്‍ന്നതായും പ്രതിരോധ വക്താവ് ലഫ്.കേണല്‍ മനീഷ് മഹ്ത അറിയിച്ചു.
Discussion about this post