ലഡാക്ക് അതിർത്തി തർക്കത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം കലുഷിതമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്.
ചൈനയാണ് ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം. പ്രതിവര്‍ഷം ചൈന ഇറക്കുമതി ചെയ്യുന്നത് നാല് മില്യണ്‍ ടണ്‍ അരിയാണ്. എന്നാല്‍ പതിറ്റാണ്ടുകളായി ഇന്ത്യയില്‍ നിന്ന് ചൈന അരി വാങ്ങിയിരുന്നില്ല. ഇന്ത്യന്‍ അരിയുടെ ഗുണനിലവാരം ചൂണ്ടിക്കാട്ടി അരി വാങ്ങാതിരുന്ന ചൈന ഇതിന് വിരുദ്ധമായി ഇത്തവണ ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്തിരിക്കുകയാണ്.
അടുത്ത വര്‍ഷവും ഇന്ത്യയില്‍ നിന്ന് ചൈന അരി വാങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് കയറ്റുമതി രംഗം. ഇന്ത്യയ്ക്ക് പുറമെ തായ്ലന്ഡ്, വിയന്ന, മ്യാന്മര്, പാകിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നാണ് ചൈന അരി ഇറക്കുമതി ചെയ്യുന്നത്.
Discussion about this post