ലഖ്നൗ: ജീവിക്കാനുള്ള പെന്ഷന് തരുന്ന പ്രധാനമന്ത്രിക്ക് തന്റെ സ്വത്തെല്ലാം നല്‍കണമെന്ന ആഗ്രഹവുമായി 85കാരി. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയായ ബിത്താന്‍ ദേവിയാണ് തനിക്ക് കഴിയാനുള്ള പെന്ഷന് തരുന്നതിന്റെ പേരില്‍ സ്വത്തെല്ലാം നരേന്ദ്രമോദിക്ക് നല്കാന് ഒരുങ്ങുന്നത്. ഈ ആവശ്യം ഉന്നയിച്ച് വയോധിക അഭിഭാഷകനെ സമീപിച്ചിരിക്കുകയാണ്.
തനിക്ക് ഇപ്പോള്‍ ജീവിക്കാനാവശ്യമായ പണം മക്കളല്ല, മോദിയാണ് നല്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ഈ വയോധിക സ്വത്ത് കൈമാറ്റത്തിന് അഭിഭാഷകന്റെ സഹായം തേടിയത്.
ഇവരുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. മൂന്ന് ആണ്മക്കളും പത്ത് പേരക്കുട്ടികളും ഉണ്ടെങ്കിലും അവരാരും വയോധികയെ നോക്കാന്‍ തയാറല്ല. നിത്യ ചെലവിനുള്ള പണം പോലും ഇല്ലാതെ വിഷമിച്ച കാലത്താണ് മുത്തശ്ശിക്ക് 2000 രൂപ പെന്ഷന് ലഭിച്ചത്.
പെന്ഷന് തുകയായ രണ്ടായിരം രൂപ നല്‍കുന്നത് മോദിയാണെന്നും അതിനാല്‍ തന്റെ പേരിലുള്ള ഭൂമി ഞാന്‍ മോദിജിക്ക് നല്‍കുകയാണെന്നുമാണ് ബിത്താന്‍ ദേവി പറയുന്നത്. തന്റെ ആഗ്രഹം നടത്താന്‍ അഭിഭാഷകനെ സമൂപിച്ചതോടെയാണ് വാര്‍ത്ത പുറത്ത് വന്നത്.
मैनपुरी की ये अम्मा अपनी सारी ज़मीन PM मोदी के नाम करना चाहती हैं.
12.5 बीघा ज़मीन @narendramodi के नाम कराने #BittanDevi पहुँच गयीं तहसील pic.twitter.com/AMQql4drYk
— News24 (@news24tvchannel) December 3, 2020
Discussion about this post