ലഖ്നൗ: ദാന്‍ദുപൂര്‍ റെയില്‍വേ സ്റ്റേഷന് പുതിയ പേര് നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മാ ഭരാഹി ദേവി ധാം എന്നാണ് റെയില്‍വേ സ്റ്റേഷന് പുതിയതായി നല്‍കിയിരിക്കുന്ന പേര്. കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം വാങ്ങിയ ശേഷമാണ് യോഗി സര്‍ക്കാര്‍ റെയില്‍വേ സ്‌റ്റേഷന്റെ പേര് മാറ്റിയത്.
വാരണാസി റെയില്‍വേ സെക്ഷനിലുള്ള സ്റ്റേഷനാണ് ദാന്‍ദുപൂര്‍ സ്റ്റേഷന്‍. പ്രദാപ്ഘട്ടിന്റേയും ബാദ്ഷാപൂറിന്റേയും ഇടയിലുള്ള സ്റ്റേഷനാണിത്. പേര് മാറ്റം സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദാന്‍ദുപൂര്‍ റെയില്‍വെ സ്റ്റേഷന്റെ പേര് മാറ്റണമെന്നത് വളരെ കാലമായി ഉയര്‍ന്നിരുന്ന ആവശ്യമായിരുന്നു. ഇതോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും യോഗി സര്‍ക്കാര്‍ പറഞ്ഞു.
Discussion about this post