കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വലിയ അഭയാര്‍ഥി ജനവിഭാഗത്തിന് പൗരത്വം നല്കാന് കേന്ദ്രവും ബി.ജെ.പിയും താല്പര്യപ്പെടുന്നതിനാല് അടുത്ത വര്‍ഷം ജനുവരി മുതല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ സാധ്യതയുണ്ടെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ.
‘അഭയാര്‍ഥികളോട് തൃണമൂല്‍ സര്‍ക്കാര്‍ അനുഭാവം പുലര്‍ത്തുന്നില്ല. നമ്മുടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, നേപ്പാള്‍ എന്നിവിടങ്ങളില്‍ മതപരമായ കാര്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന എല്ലാവര്ക്കും മോദി സര്‍ക്കാര്‍ പൗരത്വം നല്‍കും സി.എ.എയ്ക്ക് കീഴിലുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്കുന്ന പ്രക്രിയ അടുത്ത വര്‍ഷം ജനുവരി മുതല്‍ ആരംഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ബി.ജെ.പി പരിപാടിക്കിടെ കൈലാഷ് പറഞ്ഞു.
”അയല്‍രാജ്യങ്ങളില്‍ നിന്ന് നമ്മുടെ രാജ്യത്തേക്ക് വരുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന സത്യസന്ധമായ ഉദ്ദേശ്യത്തോടെയാണ് കേന്ദ്രം സി.എ.എ പാസാക്കിയത്. അത് പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും” അദ്ദേഹം വ്യക്തമാക്കി.
Discussion about this post