പൂനെ: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അനുമതിക്കായി കമ്പനി, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കോവിഡ് വാക്സിൻ ഉപയോഗിക്കുന്നതിനായി ഡ്രഗ്സ് കൺട്രോളർ ജനറലിനു അപേക്ഷ നൽകുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.
കഴിഞ്ഞ ദിവസം, അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ അവരുടെ കോവിഡ് പ്രതിരോധ വാക്സിൻ ഇന്ത്യയിലുപയോഗിക്കുന്നതിനു ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി തേടിയിരുന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സഹകരണത്തോടെ കോവിഷീൽഡിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തുന്നുണ്ട്. ഓക്സ്ഫോർഡ് കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് വളരെയധികം ഫലപ്രദമാണെന്നാണ് വിലയിരുത്തൽ.
അവസാനഘട്ട പരീക്ഷണങ്ങളിലുള്ളത് കോവിഷീൽഡും ഫൈസറും ഉൾപ്പെടെ അഞ്ചോളം കോവിഡ് പ്രതിരോധ വാക്സിനുകളാണ്. ഇതിനോടകം തന്നെ റഷ്യ കോവിഡ് പ്രതിരോധ വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ട്.
Discussion about this post