ആസാം : പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച ആസാം എം.എല്‍.എ ഗോപിനാഥ് ദാസിനെതിരെ കേസ്. ആഗസ്ത് 29ന് കാറില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് 14കാരിയുടെ പരാതി. ഗുവാഹട്ടിയില്‍ വെച്ചാണ് അതിക്രമം നടന്നതെന്നും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. പ്രതിപക്ഷ കക്ഷിയായ എ.ഐ.യു.ഡി.എഫിന്റെ ബോക്കോ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ഗോപിനാഥ് ദാസ്.
മന്ദിര ഔട്ട് പോസ്റ്റില്‍ നല്കിയ പരാതി ബോക്കോ സ്റ്റേഷനിലെത്തുകയും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന് ഗോപിനാഥിനെതിരെ കേസെടുക്കുകയും ചെയ്തു. മറ്റ് നടപടികള്‍ വഴിയേ നടക്കുമെന്ന് കാമരൂപിലെ ജില്ലാ പൊലീസ് മേധാവി ഇന്ദ്രാണി ബറുവ പറഞ്ഞു.
എന്നാല്‍ പരാതി ഗൂഢാലോചനയാണെന്നും കെട്ടിച്ചമച്ചതാണെന്നും എം.എല്‍.എ പറഞ്ഞു. നിരപരാധിയാണെന്ന് അന്വേഷണം തെളിയിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് സ്വന്തം സാധനങ്ങളുമായി ഓടിപ്പോയതാണെന്നും ഗോപിനാഥ് ദാസ് അവകാശപ്പെട്ടു.
സംഭവത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബോക്കോ പൊലീസ് സ്റ്റേഷനിലേയ്ക്ക് ധര്‍ണ്ണ നടത്തി.
Discussion about this post