ഡൽഹി: കോണ്‍ഗ്രസ് വിട്ട നടി വിജയശാന്തി ബിജെപിയിലേക്ക് തന്നെ മടങ്ങിയെത്തുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് റിപ്പോർട്ട്. ബിജെപി പ്രവേശനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയശാന്തി ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന വിവരം മുതിർന്ന നേതാവ് ജി.വിവേക് വെങ്കട്ടസ്വാമിയാണ് അറിയിച്ചത്.
തെലങ്കാനയിൽ വളരെയധികം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചയാളാണ് വിജയശാന്തി, എന്നാൽ മുഖ്യമന്ത്രി കെ.സി.റാവു അവരെ ഒതുക്കിനിർത്തിക്കളഞ്ഞു. ഇന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിധ്യത്തിൽ അവർ ഔദ്യോഗികമായി ബിജെപിയിലേക്കെത്തും എന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post