തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ട് ചെയ്യാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പട്ടികയില്‍ ടിക്കാറാം മീണയുടെ പേരില്ലാത്തതിനാലാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ കഴിയാത്തത്.
വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടോയെന്ന് ഇന്നലെയാണ് പരിശോധിച്ചതെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലിസ്റ്റില്‍ പേരുണ്ടായിരുന്നു. അന്ന് വോട്ട് ചെയ്തിരുന്നുവെന്നും ലോക്‌സഭാ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടായതിനാല്‍ ഈ ലിസ്റ്റിലും ഉണ്ടാകുമെന്നാണ് കരുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലിസ്റ്റല്ല തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും എന്നാല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഇക്കാര്യം പരിശോധിക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post