ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കാനായി മാത്രമാണ് കോണ്‍ഗ്രസ് കര്‍ഷകരെ ഉപയോഗിക്കുന്നതെന്ന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇരട്ടത്താപ്പുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക പ്രതിഷേധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കാനുള്ള ഉപായമായാണ് കോണ്‍ഗ്രസ് കാണുന്നത്. അദാനിയും അംബാനിയും ഫാക്ടറിയില്‍ ഗോതമ്പ് ഉണ്ടാക്കുമെന്നാണ് രാഹുല്‍ഗാന്ധി കരുതുന്നത്. ദാരിദ്ര്യമെന്താണെന്നും കര്‍ഷകരുടെ പ്രശ്നങ്ങളെന്താണെന്നും രാഹുലിന് അറിയില്ല. മറ്റുള്ളവരുടെ വാക്കുകളാണ് രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആറു വര്‍ഷത്തിനുള്ളില്‍ നരേന്ദ്ര മോദി ഗോതമ്പിനും നെല്ലിനും 40 ശതമാനം തറവില ഉയര്‍ത്തി. കോണ്‍ഗ്രസ് എത്രയാണ് ഉയര്‍ത്തിയതെന്നും അദ്ദേഹം ചോദിച്ചു.
സമരത്തിന്റെ പേരില്‍ ആര്‍ജെഡിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇന്ന് ബിഹാറിന്റെ പലഭാഗങ്ങളിലും നടത്തിയത് കലാപമാണ്. കര്‍ഷകരുടെ നന്മയ്ക്കായാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമം കൊണ്ടു വന്നത്. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.
Discussion about this post