വാക്സിൻ ഒരു ഡോസിന് 250 രൂപ എന്ന നിരക്കിൽ വില നിശ്ചയിക്കാൻ സാധ്യതയുണ്ടെന്നാണ് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ സ്വകാര്യ വിപണിയിൽ വാക്സിൻ ഒരു ഡോസിന് 1000 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് നേരത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദാർ പൂനെവാല വ്യക്തമാക്കിയിരുന്നു.
എന്നാൽ, വലിയ തോതിൽ വാക്സിൻ ശേഖരിക്കുന്ന സർക്കാർ ഇതിലും കുറഞ്ഞ വിലയിൽ കരാറിലെത്തി. സെറം ഇന്സ്റ്റിറ്റ്യൂട്ട് വാക്സിൻ മറ്റു രാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നതിനു മുമ്പ് ഇന്ത്യയിൽ വിതരണം ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പൂനെവാല പറഞ്ഞിരുന്നു.
വൻതോതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ വിതരണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. അതിനിടെ, വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ആസ്ട്രസെനക്ക ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചിരുന്നു.








