എറണാകുളം കുമ്പളത്ത് സിഐടിയു ഗുണ്ടാ ആക്രമണം. സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന ലോഡിന് നോക്കുകൂലി ആവശ്യപ്പെട്ട് ഗൃഹനാഥനെയും വണ്ടിയുടെ ഡ്രൈവറേയും സിഐടിയു ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. കുമ്പളം ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ താമസക്കാരനായ രാജേഷ് എന്ന വ്യക്തിയുടെ വീട്ടിലേക്ക് ടൈലും ആയി വന്ന വണ്ടി ഡ്രൈവറെയാണ് സിഐടിയു ഗുണ്ടകള്‍ പട്ടാപ്പകല്‍ പരസ്യമായി ആക്രമിച്ചത്.
രാജേഷിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സി.പി.എം പ്രവര്‍ത്തകരും ഗുണ്ടകള്‍ക്ക് വേണ്ടി വക്കാലത്ത് പറയാനെത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നോക്കുകൂലി നല്‍കിയില്ലെങ്കില്‍ വണ്ടിയില്‍ നിന്നും സാധനങ്ങള്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന് ഗുണ്ടകള്‍ പറയുന്നു.
Discussion about this post