കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട തെളിവ് പുറത്ത് വരാതിരിക്കാനാണ് ചിലര്‍ സ്വപ്നയെ സന്ദര്‍ശിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന ആരോപണമാണ് കെ സുരേന്ദ്രന് ഉന്നയിച്ചത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ ജയില്‍ സൂപ്രണ്ടിനെ ചോദ്യം ചെയ്യണം. ജയില്‍ ഡിജിപി ഉത്തരവാദിത്തം പാലിക്കുന്നില്ല. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നും കെ സുരേന്ദ്രന് കൊച്ചിയില്‍ ആവശ്യപ്പെട്ടു. കേരള പൊലീസ് സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത് കേസ് അട്ടിമറിക്കാനാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയില്‍ വിടരുതെന്നും കെ സുരേന്ദ്രന് പറഞ്ഞു,
എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോഴെല്ലാം സിഎം രവീന്ദ്രന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഭയം തേടുകയാണ്. ആരോഗ്യമന്ത്രിയുടെ ഒത്താശയോടെയാണ് ഈ നാടകം നടക്കുന്നത്, മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ചോദ്യംചെയ്യണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി സ്പീക്കര്‍ ശ്രീരാമ കൃഷ്ണനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്ക്കുന്നു. ഏജന്‍സികള്‍ വിവരം ചോര്‍ത്തി തരുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post