കൊല്‍ക്കത്ത: സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ ബിജെപി പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വപന്‍ ദാസ് എന്ന മുപ്പത് വയസുകാരനാണ് പശ്ചിമ ബംഗാളിലെ കൂച്ച്‌ബെഹാര്‍ ജില്ലയിലെ സ്‌കൂള്‍ കെട്ടിടത്തിനുള്ളിലെ സീലിംഗില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം ബിജെപി പ്രവര്‍ത്തകന്റെ മരണം കൊലപാതകമാണെന്നും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഇതില്‍ പങ്കുണ്ടെന്നും ബിജെപി ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിലെ അക്രമികളാണ് ദാസിനെ കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹം തൂക്കിലേറ്റിയതാണെന്നുമാണ് ബിജെപിയുടെ ആരോപണം. തറയില്‍ രക്തക്കറ ഉണ്ടായിരുന്നു, മരിച്ച യുവാവിന്റെ കാലുകള്‍ നിലത്ത് സ്പര്‍ശിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത് ടിഎംസിയുടെ കൊലപാതകമാണെന്ന് ഉറച്ച് വിശ്വസിക്കുന്നതായി പ്രാദേശിക ബിജെപി നേതാവ് പറഞ്ഞു.
Discussion about this post