ജയ്പൂർ: ലൗ ജിഹാദിനെതിരെ കർശന നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി രാജസ്ഥാനിലെ സർക്കാർ ഇതര സംഘടന. നിയമം വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത് നിമിത്തകം സൻസ്ഥ എന്ന സംഘടനയാണ്.
സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസുകൾ വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സംഘടന, കഴിഞ്ഞ നാലു വർഷത്തിനിടയിൽ രാജസ്ഥാനിൽ ലൗ ജിഹാദുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണവും പുറത്തു വിട്ടിട്ടുണ്ട്. 153 കേസുകളാണ് 2017 മുതൽ 2019 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനായി സംഘടന ശേഖരിച്ചത് 20 ജില്ലകളിലെ വിവരങ്ങളാണെന്ന് നിമിത്തകം സൻസ്ഥ അധ്യക്ഷൻ ജയ് അഹൂജ പറഞ്ഞു. ലഭിച്ചിരിക്കുന്ന വിവരങ്ങൾ പ്രകാരം അജ്മീറിലാണ് ഏറ്റവും കൂടുതൽ ലൗ ജിഹാദ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തലസ്ഥാന നഗരമായ ജയ്പൂരിൽ 20 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജോധ്പൂർ, ബാർമെർ ജില്ലകളിൽ 18 കേസുകൾ വീതവും ഭരത്പൂർ, അൽവാർ ജില്ലകളിൽ 15 കേസുകൾ വീതവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Discussion about this post