ഡല്‍ഹി: 2014 ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മന്മോഹന് സിംഗിനുമെന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആത്മകഥയില്‍ വിമര്‍ശനം.മരണത്തിന് മുമ്പ് പൂര്‍ത്തിയാക്കിയ ആത്മകഥയുടെ നാലാം ഭാഗം അടുത്തമാസം പുറത്തിറങ്ങും.
ദി ഇന്ദിര ഗാന്ധി ഇയേഴ്സ്, ദി ടര്‍ബുലന്‍ഡ് ഇയേഴ്സ്, ദ കോയിലേഷന്‍ ഇയേഴ്സ് എന്നിവയാണ് നേരത്തെ പുറത്തിറങ്ങിയ മൂന്നുഭാഗങ്ങള്‍. നാലാം ഭാഗം പ്രസിഡന്‍ഷ്യല്‍ ഇയേഴ്സ് ജനവുരി ആദ്യം പുറത്തിറങ്ങുമെന്ന് പ്രസാധകരായ രൂപ പബ്ലിക്കേഷന്‍സ് അറിയിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയും ഭരണവും ഒരുപോലെ പരാജയപ്പെട്ടെന്ന് പുസ്തകത്തിലൂടെ പറയുകയാണ് പ്രണബ് മുഖര്‍ജി. സോണിയ ഗാന്ധിക്ക് പാര്‍ട്ടിയിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായില്ല. സഖ്യം സംരക്ഷിക്കുന്ന തിരക്കില്‍, മന്മോഹന് ഭരണമികവ് പുറത്തെടുക്കാനായില്ല. പ്രധാനമന്ത്രിയായിരുന്നിട്ടും, എം പിമാരുമായി മന്മോഹന് സിംഗിന് നല്ല ബന്ധം സ്ഥാപിക്കാനായില്ലെന്നും പ്രണബ് പറയുന്നു. ഇതോടെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകം പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമിടും എന്ന് ഉറപ്പായിരിക്കുകയാണ്.
2014-ല്‍ താന്‍ ധനമന്ത്രിയായിരുന്നെങ്കില്‍ തിരിച്ചടിയില്‍ നിന്ന് പാര്‍ട്ടി രക്ഷപ്പെടുമായിരുന്നു എന്ന് നിരീക്ഷിക്കുന്ന കോണ്‍ഗ്രസുകാരുണ്ട്. പക്ഷേ, തനിക്ക് ആ അഭിപ്രായമില്ലെന്നും പ്രണബ് ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്സില്‍ കുറിച്ചിട്ടുണ്ട്.
Discussion about this post