കൊല്ലം: നടിയെ ആക്രമിച്ച സംഭവത്തില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തി. എംഎല്‍എയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഹാര്‍ഡ് ഡിസ്ക് പരിശോധനയ്ക്കായി ഹോസ്ദുര്‍ഗ് കോടതിക്കു കൈമാറി. അന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരം പുനലൂര്‍ കോടതിയാണ് ഹാര്‍ഡ് ഡിസ്ക് കൈമാറിയിരിക്കുന്നത്.
ഗണേഷ്കുമാറിന്റെ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്തിയില്ല എന്നായിരുന്നു പോലീസ് പുറത്ത് പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പിനു ശേഷം മതി തുടരന്വേഷണം എന്ന ഉന്നത ഉദ്യോഗസ്ഥ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹാര്‍ഡ് ഡിസ്കിന്റെ വിവരം പോലീസ് മറച്ചു വയ്ക്കുകയായിരുന്നെന്നാണു ലഭിച്ചിരിക്കുന്ന വിവരം. ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്ത കാര്യം ബേക്കല്‍ പോലീസ് സമ്മതിക്കുകയും ചെയ്യുകയുണ്ടായി.
കേസില്‍ കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഓഫിസ് സെക്രട്ടറി കോട്ടാത്തല ബി.പ്രദീപ്കുമാറിന്റെ കൊട്ടാരക്കരയിലെ വീട്ടിലുമായാണ് പരിശോധന നടത്തുകയുണ്ടായത്. രണ്ടിടത്തു നിന്നും ഒന്നും കിട്ടിയില്ലെന്നായിരുന്നു പോലീസ് അന്നു പുറത്ത് പറഞ്ഞിരുന്നത്.
Discussion about this post