തിരുവനന്തപുരം :അഴിമതി വീരന്മാരെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ഓരോ തവണ ബജറ്റ് അവതരിപ്പിക്കുമ്പോളും മന്ത്രി കെ.എം മാണി പണം വാങ്ങുന്നുണ്ടെന്നും വി.എസ് അച്യുതാനന്ദന്‍. .പറഞ്ഞു. ബാര്‍കോഴക്കേസില്‍ മാണി രാജി വെയ്ക്കുന്നതു വരെ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.ധനമന്ത്രി കെ.എം മാണി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ രാജിവെക്കുന്നതുവരെ സമര പരിപാടികള്‍ മുന്നോട്ടു കൊണ്ടുപ്പോവുമെന്നാണ് എല്‍ഡിഎഫ് പറയുന്നത്. സര്‍ക്കാറിനെതിര്‍ത്തുകൊണ്ടുള്ള സമരങ്ങള്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഎം നേതൃയോഗങ്ങള്‍ നാളെ മുതല്‍ തുടങ്ങും.
Discussion about this post