തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി തിരിച്ചുവരുന്നുവെന്ന് ഫല സൂചനകള്‍. 15 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നേറുമ്പോള്‍ 14 ഇടത്ത് ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് രണ്ടിടത്ത് മാത്രമാണ് മുന്നിലുള്ളത്.
ബിജെപി ശക്തി കേന്ദ്രങ്ങളിലെ ഫലങ്ങള്‍ പുറത്ത് വരാനിരിക്കേ എല്‍ഡിഫ് കേന്ദ്രങ്ങളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. തുടക്കത്തില്‍ എല്‍ഡിഫ് തിരുവന്തപുരത്ത് മുന്നിലായിരുന്നു. യുഡിഎഫ് മിക്കയിടത്തും മൂന്നാം സ്ഥാനത്തേക്ക് പോയി. വളരെ ദയനീയ പ്രകടനമാണ് തിരുവന്തപുരത്ത് കോണ്‍ഗ്രസ് കാഴ്ച വെക്കുന്നത്.











