പാലക്കാട് നഗരസഭയില്‍ നില മെച്ചപ്പെടുത്തി ബിജെപി. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച മുന്നേറ്റമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ കാഴ്ച്ച വെക്കുന്നത്. ഒന്‍പതിനിടത്ത് ബിജെപി മുന്നേറുമ്പോള്‍,മൂന്നിടത്ത് മാത്രം യൂഡിഎഫും എല്‍ഡിഎഫ് രണ്ടിടത്തും മാത്രമാണ് മുന്നേറുന്നത്.
നിലവില്‍ ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്ടേത്. കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയ ആദ്യ നഗരസഭ കൂടിയായിരുന്നു പാലക്കാട്ടേത്. കേവല ഭൂരിപക്ഷമില്ലാതെയായിരുന്നു ബിജെപി ഭരിച്ചിരുന്നെങ്കില്‍ ഇത്തവണ അത് മറികടന്ന് മിന്നുന്ന ജയം നേടാനാണ് ബിജെപി നീക്കം.
ഷൊര്‍ണൂര്‍ നഗരസഭയിലും ബിജെപി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
കൊടുങ്ങല്ലൂര്‍ നഗരസഭയിലും ബിജെപി മുന്നിലാണ്. എട്ട് സീറ്റുകളില്‍ എന്‍ഡിഎയും, ഏഴിടത്ത് എല്‍ഡിഎഫും മുന്നിലാണ്.











