തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് എന്‍ഡിഎ. കഴിഞ്ഞ നഗരസഭയിലെ പ്രതിപക്ഷമായിരുന്ന ബിജെപി ഇപ്പോള്‍ പതിനഞ്ച് സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്.
21 സീറ്റുകളുമായി എല്‍ഡിഎഫ് ആണ് മുന്നില്‍. എട്ട് സീറ്റുകളിലാണ് യുഡിഎഫ് മുന്നിലുള്ളത്.അഞ്ച് സീറ്റുകളില്‍ മറ്റുള്ളവര്‍ മുന്നിലാണ്.
നിലവിലെ സാഹചര്യം പുരോഗമിച്ചാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത കുറവാണ്. നേരത്തെ എല്‍ഡിഎഫ് ആയിരുന്നു തൃപ്പൂണിത്തുറയില്‍ ഭരണത്തില്‍.












