പത്തനംതിട്ട:ശബരിമല ക്ഷേത്രത്തിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങള്‍ക്ക് വേദിയായ പന്തളത്ത് വന്‍ വിജയം നേടി ബിജെപി. വലിയ ഭൂരിപക്ഷത്തിലാണ് ചരിത്രത്തിലാദ്യമായി ബിജെപി പന്തളം നഗരസഭയില്‍ ഭരണം പിടിച്ചത്. 33 അംഗ മുനിസിപ്പല്‍ കൗണ്‍സിലില്‍ 18 പേരെ വിജയിപ്പിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞു. എല്‍ഡിഎഫ്-9 യുഡിഎഫ്-അഞ്ച്, മറ്റുള്ളവര്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
സംസ്ഥാനത്ത് ബിജെപി ഭരണത്തിലെത്തുന്ന രണ്ടാമത് നഗരസഭയാണ് പന്തളം. പാലക്കാടാണ് ബിജെപി ആദ്യമായി ഭരണം പിടിച്ചെടുത്തത്. ഇത്തവണ പാലക്കാട്ട് വലിയ ജയത്തോടെ ബിജെപി ഭരണം നിലനിര്‍ത്തിയിട്ടുണ്ട്.












