ഡൽഹി: കോടതി വിരുദ്ധ പരാമർശത്തിന്റെ പേരിൽ ഹാസ്യതാരം കുനാൽ കമ്രക്കും കോടതിയെ പരിഹസിക്കുന്ന കാർട്ടൂൺ പ്രചരിപ്പിച്ച കേസിൽ കാര്‍ട്ടൂണിസ്റ്റ് രചിത തനേജക്കുമെതിരെ കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ സുപ്രീംകോടതി തീരുമാനത്തെ പരിഹസിച്ച് നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് നടപടി.
ഇരുവർക്കുമെതിരായ കോടതി അലക്ഷ്യ ഹര്‍ജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി ആറാഴ്ച്ചയ്ക്കുള്ളിൽ നോട്ടീസിന് മറുപടി നൽകാൻ ആവശ്യപ്പെട്ടു. സുപ്രീം കോടതിയെ സുപ്രീം കോമഡി എന്ന് വിശേഷിപ്പിച്ച കേസിലാണ് കുണാൽ കമ്രയ്ക്കെതിരായ നടപടി. നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന കാർട്ടൂൺ വരച്ചതിനാണ് രചിത തനേജക്കെതിരായ നടപടി.
ഇരുവര്‍ക്കുമെതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജികൾക്ക് അറ്റോണി ജനറൽ കെ.കെ.വേണുഗോപാൽ നേരത്തെ അനുമതി നൽകിയിരുന്നു.
Discussion about this post