ബിജെപിയെ നേരിടാന്‍ മറ്റ് മാർ​ഗങ്ങളില്ല; രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ സി പി എം-കോണ്‍ഗ്രസ് ധാരണയ്‌ക്ക് നീക്കം

Published by
Brave India Desk

ആലപ്പുഴ: ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ ജന്മസ്ഥലമായ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തില്‍ സി പി എം-കോണ്‍ഗ്രസ് ധാരണയ്‌ക്ക് നീക്കം. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം പഞ്ചായത്തില്‍ ഇല്ല. ഇതേ തുടര്‍ന്നാണ് ധാരണയുണ്ടാക്കാന്‍ സി പി എമ്മും കോണ്‍ഗ്രസും തമ്മില്‍ ശ്രമം നടക്കുന്നത്.

കഴി‍ഞ്ഞതവണ എല്‍ ഡി എഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ ഇത്തവണ യു ഡി എഫിനും ബി ജെ പിയ്ക്കും ആറു സീറ്റ് വീതവും എല്‍ ഡി എഫിന് അഞ്ചു സീറ്റുമാണ് കിട്ടിയത്. പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്‌തിരിക്കുകയാണ് പ്രസിഡന്റ് സ്ഥാനം. എന്നാല്‍ യു ഡി എഫില്‍ പട്ടിക ജാതി വനിതകളാരും ജയിച്ചിട്ടില്ല.

അതേസമയം, എല്‍ ഡി എഫിലും ബി ജെ പിക്കും പട്ടിക ജാതി വനിത പ്രതിനിധികളുണ്ട്. ഈ സഹാചര്യത്തിലാണ് രഹസ്യധാരണയ്‌ക്ക് സി പി എമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. പ്രസിഡന്റ് സ്ഥാനം സി പി എം പ്രതിനിധിയായ പട്ടികജാതി വനിതയ്‌ക്ക് നല്‍കാനാണ് ആലോചന. വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും ലഭിക്കും.

പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് റിബലായി ജയിച്ച ദീപുവിന്റെ നിലപാടും അദ്ധ്യക്ഷ സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.

Share
Leave a Comment

Recent News