ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.70 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി.
ദുബായില്‍ നിന്നും എത്തിയ അഞ്ച് യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഏകദേശം 87.6 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും കസ്റ്റംസ് വ്യകത്മാക്കി.
Discussion about this post