ജാംനഗർ: ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തിൽ നിർമിക്കാൻ പദ്ധതിയിട്ട് റിലയൻസ്. ജാംനഗറിൽ നിർമിക്കാനുദ്ദേശിക്കുന്ന മൃഗശാലയുടെ ലേഔട്ടിന് കേന്ദ്ര മൃഗശാല വകുപ്പ് അംഗീകാരം നൽകി.
100ലധികം വിവിധ ഇനത്തിൽപ്പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഈ മൃഗശാലയിൽ ഉണ്ടായിരിക്കും.ഫോറസ്റ്റ് ഓഫ് ഇന്ത്യ, ഫ്രോഗ് ഹൗസ്, അക്വാറ്റിക് കിംഗ്ഡം തുടങ്ങി നിരവധി മേഖലകളായി മൃഗശാല തരംതിരിച്ചിട്ടുണ്ടാകും. കോമോഡോ ഡ്രാഗൺ, പെലിക്കൻ, ജാഗ്വാർ, സ്ലോത്ത് തുടങ്ങി എല്ലാ വിധ പ്രസിദ്ധ മൃഗങ്ങളും മൃഗശാലയിൽ ഉണ്ടായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
രണ്ടുവർഷത്തിനുള്ളിൽ മൃഗശാലയുടെ പണി പൂർത്തിയായി ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഈ വർഷമാദ്യം ആരംഭിക്കേണ്ടിയിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കോവിഡ് മഹാമാരി മൂലം നീണ്ടു പോവുകയായിരുന്നു.









