തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വി എം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്ക പട്ടികയിലുള്ളതിനാൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു സുധീരൻ.
കഴിഞ്ഞ ദിവസമായിരുന്നു തിരുവഞ്ചൂരിന് രോഗം സ്ഥിരീകരിച്ചത്. തിരുവഞ്ചൂരിന്റെ തൊട്ടടുത്തിരുന്നാണ് സുധീരൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പങ്കെടുത്തത്. ഇതിനെ തുടർന്നാണ് അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോയത്.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post