തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. പ്രത്യേക സഭാ സമ്മേളനം ചേരാനുള്ള സാഹചര്യം ഇപ്പോള്‍ നിലവിലില്ല എന്ന് കാട്ടിയാണ് മന്ത്രിസഭാ ശിപാര്‍ശ ഗവര്‍ണര്‍ തള്ളിയത്.
ബുധനാഴ്ച ഒരു മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന സഭാ സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയിരുന്നത്.
കക്ഷി നേതാക്കള്‍ മാത്രമാകും സംസാരിക്കുകയെന്നും തീരുമാനിച്ചിരുന്നു. മറ്റൊരു വിഷയവും പരിഗണനയ്ക്ക് എടുക്കില്ലെന്നായിരുന്നു തീരുമാനം. ഇതിന്പ്രകാരമായിരുന്നു മന്ത്രിസഭ ചേര്‍ന്ന് സഭ സമ്മേളിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തത്.
എന്നാല്‍, എന്താണ് അടിയന്തരപ്രാധാന്യമെന്ന് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. സര്‍ക്കാര്‍ ശിപാര്‍ശ ചെയ്താല്‍ സഭ ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കുന്നതാണ് കീഴ്വഴക്കം.
Discussion about this post