മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തിനെ ട്രോളി സോഷ്യൽമീഡിയ. എംഎല്‍എ സ്ഥാനം രാജിവെച്ച് ലോകസഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ചത് സംസ്ഥാന ഭരണം യുഡിഎഫിന് നഷ്ടമായപ്പോളാണ്.
അന്ന് രാജി വെക്കുമ്പോള്‍ നടത്തിയ പ്രസ്താവനകളുടെ സ്ക്രീന്ഷോട് ഉപയോഗിച്ചാണ് ട്രോളന്മാര് കുഞ്ഞാലിക്കുട്ടിയെ പരിഹസിക്കുന്നത്. അന്ന് മോദിയെ താഴെയിറക്കും എന്ന ഉഗ്ര ശപഥമായിരുന്നു കുഞ്ഞാലിക്കുട്ടിയുടേത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ കീഴില്‍ മന്ത്രിസ്ഥാനം അലങ്കരിക്കാമെന്ന വിശ്വാസത്തിലാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിച്ചത്.
എന്നാല്‍ കോണ്‍ഗ്രസിന്റെയും യുപിഎയുടെയും ദയനീയ പരാജയം കുഞ്ഞാലിക്കുട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തു വീണ്ടും ഇലക്ഷന് അടുത്തപ്പോള്‍ പാര്‍ലമെന്റ് സ്ഥാനം രാജിവെച്ചു വീണ്ടും നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുകയാണ് കുഞ്ഞാലിക്കുട്ടി.
Discussion about this post