തൊടുപുഴ: ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു. 48 വയസ്സായിരുന്നു. തൊടുപുഴ മലങ്കര ജലാശയത്തിൽ ഷൂട്ടിങ്ങിനിടയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്.
വൈകുന്നേരം ഏതാണ്ട് ആറ് മണിയോടടുത്തായിരുന്നു സംഭവം. പീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഇടവേളയ്ക്കിടയിൽ സുഹൃത്തുക്കളോടൊപ്പം തൊട്ടടുത്തുള്ള ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽപ്പെടുകയായിരുന്നു.
പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും, പാവാട, കമ്മട്ടിപ്പാടം, എന്നീ സിനിമകളിൽ അനിൽ നെടുമങ്ങാട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
Discussion about this post