ഈ ആഴ്ച ഡിജിറ്റൽ റിലീസിനൊരുങ്ങി നാല് മലയാള ചലച്ചിത്രങ്ങൾ. സെപ്തംബർ 26 നാണ് തിയേറ്ററുകളിൽ നിന്ന് നല്ല പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിലെത്തുന്നത്.
ഹൃദയപൂർവ്വം
അഖിൻ സത്യന്റെ കഥയെ അടിസ്ഥാനമാക്കി സോനു ടിപി തിരക്കഥ രചിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് ഹൃദയപൂർവ്വം. ഓഗസ്റ്റ് 28 നാണ് ചിത്രം റിലീസ് ചെയ്തത്. മോഹൻലാലിനെ കൂടാതെ, മാളവിക മോഹനൻ,സംഗീത മാധവൻ,സംഗീത് പ്രതാവ് ,ലാലു അലക്‌സ് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. അവയവദാനമാണ് ചിത്രത്തിന്റെ പ്രമേയം.
സുമതി വളവ്
വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയിൽ 2025-ൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രമാണ് സുമതി വളവ്. ചിത്രത്തിൽ അർജുൻ അശോകൻ, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ബാലു വർഗീസ്, മാളവിക മനോജ്, ശിവദ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഓടും കുതിര ചാടും കുതിര
ഈ കഴിഞ്ഞ ഓഗസ്റ്റ് 29 ന് പുറത്തിറങ്ങിയ, മലയാള റൊമാന്റിക് കോമഡി ചിത്രമാണ് ഓടും കുതിര ചാടും കുതിര. അൽത്താഫ് സലീമാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള, ലാൽ, വിനയ് ഫോർട്ട്, അനുരാജ് ഒ. ബി. എന്നിവരാണ് ഈ സിനിമയിലെ പ്രധാന താരങ്ങൾ.
സർക്കീട്ട്
ആസിഫ് അലി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം മെയ് എട്ടിനാണ് തിയേറ്ററുകളിൽ എത്തുന്നത്. ഒരു യുവാവും ഒരു കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് സർക്കീട്ട്. ആസിഫലിയും ബാലതാരം ഓർസാനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Discussion about this post