മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുൻ ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. നാസ്തിക ഡ്രാമാചാര്യൻ ആണ് പിണറായി വിജയനെന്നും ഭഗവത് ഗീത പ്രകാരം പിണറായി വിജയൻ നരകത്തിൽ പോകാൻ യോഗ്യതയുള്ളയാളെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത് ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നു. ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുന്നു. കുട്ടികൾ വായിക്കുന്നപോലെ ഗീത വായിക്കരുതെന്നും 12-ാം അദ്ധ്യായത്തിന് അപ്പുറത്തേക്ക് പിണറായി വിജയൻ വായിക്കണമെന്നും കെ അണ്ണാമലൈ വിമർശിച്ചു.
2018 ൽ കണ്ട കാഴ്ച ഇപ്പോൾ പന്തളത്ത് കാണുന്നു. ആഗോള അയ്യപ്പ സംഗമത്തിന് കേരള സർകാർ ആരെ ക്ഷണിച്ചു എന്നതാണ് കാണേണ്ടത്. സനാതന ധർമ്മത്തെ തർക്കാൻ ശ്രമിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെയെന്ന് അദ്ദേഹം വിമർശിച്ചു.സ്റ്റാലിൻ ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ട് കേരളത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നു. രണ്ട് പേരും അതിന് യോഗ്യത ഇല്ലാത്തവരാണെന്നും അണ്ണാമലൈ വിമർശിച്ചു.
Discussion about this post